ത്രിപുരയില്‍ ഭൂചലനം; സ്ത്രീ മരിച്ചു


സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു.


പ്രകമ്പനത്തെ തുടര്‍ന്ന് ഹൃദയാഘാതം മൂലം ഒരു സ്ത്രീ മരിച്ചു. അന്‍പതു വയസുകാരി കമാലിനി കന്ദയാണ് മരിച്ചത്. നാലു പേര്‍ക്കു പരുക്കുണ്ട്.


ഭയചകിതരായ ജനം വീടുകളില്‍നിന്നു ഒാഫിസില്‍നിന്നും ഇറങ്ങിയോടി. ഒന്നുമുതല്‍ രണ്ടു മിനിട്ടുവരെ
പ്രകമ്പനമുണ്ടായതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ന് ഉച്ചയോടെയാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്ന് മലയോര പ്രദേശങ്ങളില്‍ മണ്ണൊലിപ്പുണ്ടായി.

ധലായ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.



Sharing is Caring