ത്രിപുര മന്ത്രിയുടെ സുരക്ഷാ അംഗം വെടിവച്ചു മരിച്ചു


ത്രിപുര വിദ്യാഭ്യാസ മന്ത്രി തപാന്‍ ചക്രബര്‍ത്തിയുടെ സുരക്ഷാ അംഗം ജീവനൊടുക്കി. 52 വയസ്സുകാരനായ ബാദുല്‍ സുറാണ് സെര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവച്ചു മരിച്ചത്. മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.


സംഭവ സമയത്ത് മന്ത്രി വസതിയിലുണ്ടായിരുന്നു. അസംബ്ലിയിലേക്ക് പോകാന്‍ നേരത്താണ് സംഭവം അറിയുന്നത്. ഉടനെ ഇയാളെ ജി.ബി പന്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.




Sharing is Caring