തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ക്കെതിരെ ഇന്ന് രാജ്യ വ്യാപക പ്രക്ഷോഭം


മോദി സർകാർ ഏകപക്ഷീയമായി പ്രാബല്യത്തില്‍ കൊണ്ടുവന്ന തൊഴിലാളി വിരുദ്ധ ലേബർ കോഡുകള്‍ക്കെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം.ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പ്രതിഷേധത്തിൻ്റെ ഭാഗമാകും. സംയുക്ത കിസർമോർച്ചയും പ്രതിഷേധത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു രംഗത്തുണ്ട്.


കുത്തകകളുടെയും തൊഴിലുടമകളുടെയും താല്‍പ്പര്യാർഥം മോദി സർക്കാർ അടിച്ചേല്‍പ്പിച്ച ലേബർ കോഡുകള്‍ക്കെതിരായി ഐതിഹാസിക പ്രക്ഷോഭത്തിനാകും രാജ്യത്തെ തൊഴിലാളിവർഗം തുടക്കം കുറിക്കുക. കർഷകദ്രോഹ ബില്ലുകള്‍ പിൻവലിക്കാൻ കേന്ദ്രസർക്കാരിനെ നിർബന്ധിതമാക്കിയ കർഷകരുടെ ഐതിഹാസിക പോരാട്ടത്തിൻ്റെ മറ്റൊരു പതിപ്പിലേക്കാണ് രാജ്യം നീങ്ങുന്നത്.


കോഡുകള്‍ പിൻവലിക്കുംവരെ രാജ്യവ്യാപക സമരം സംഘടിപ്പിക്കുമെന്ന് സിഐടിയു അടക്കമുള്ള കേന്ദ്ര ട്രേഡ്‌യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.ഗ്രാമങ്ങളില്‍ ലേബർ കോഡിൻ്റെ പകർപ്പ് കത്തിച്ചു സംയുക്ത കിസാൻ മോർച്ച ഐക്യദാർഡ്യം പ്രഖ്യാപിക്കും.

കോഡുകള്‍ പിൻവലിക്കുന്നത് വരെ സമരം നടത്താനാണ് ട്രേഡ് യൂണിയനുകളുടെ തീരുമാനം. 29 തൊഴില്‍ നിയമങ്ങളെയാണ് വേതന കോഡ്, വ്യവസായബന്ധ കോഡ്, സാമൂഹ്യസുരക്ഷാ കോഡ്, തൊഴില്‍ കോഡ് എന്നിങ്ങനെ നാല് കോഡുകളാക്കി മാറ്റിയത്.



Sharing is Caring