69-ാമത് ദേശീയ സ്കൂള്‍ അത്‌ലറ്റിക് മീറ്റിന് ഹരിയാന ഭിവാനിയിലെ ഭീം സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കമാകും. ആകെ 40 ഇനങ്ങളില്‍ മത്സരം നടക്കുന്ന മീറ്റ് നവംബർ 30ന് അവസാനിക്കും.കേരളം, ഹരിയാന, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് മീറ്റിലെ ഫേവറേറ്റുകള്‍.
കഴിഞ്ഞ രണ്ടുതവണയും ചാമ്ബ്യൻമാരായ കേരളം ഇക്കുറിയും കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. 71 അംഗ സംഘവുമായി മീറ്റിനെത്തിയ കേരളം 40 ഇനങ്ങളിലും മത്സരിക്കുന്നുണ്ട്. ആതിഥേയരായ ഹരിയാനയും രണ്ടും കല്‍പ്പിച്ചാണ് ട്രാക്കിലിറങ്ങുന്നത്.

കഴിഞ്ഞതവണ പ്രകടനം മോശമായിരുന്നെങ്കിലും സ്വന്തം തട്ടകത്തില്‍ ലഭിക്കുന്ന ആനുകൂല്യവും, കാലാവസ്ഥയുമെല്ലാം തങ്ങള്‍ക്കനുകൂലമാവുമെന്ന് ഹരിയാനക്കാർ കണക്കുകൂട്ടുന്നു. 2024ല്‍ രണ്ടുംമൂന്നും സ്ഥാനങ്ങളിലെത്തിയ മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളും മീറ്റില്‍ മികച്ച കായികതാരങ്ങളെ അണിനിരത്തുന്നുണ്ട്.













