തേക്കുമരങ്ങള്‍ക്കിടയിലൂടെ ഒരു ട്രെയിന്‍ യാത്ര


ട്രെയിന്‍ യാത്ര ഇഷ്ടമില്ലാത്തവര്‍ കുറവാണ്; പ്രത്യേകിച്ച്‌ യാത്ര പ്രക്യതി ഭംഗി ആസാദിക്കാന്‍ അവസരം നല്‍കിയാല്‍. പാലക്കാട് ജില്ലയിലെ ഷൊര്‍ണ്ണൂര്‍ ജംഗ്ഷന്‍ മുതല്‍ മലപ്പുറം ജില്ലയിലെ നിലമ്ബൂര്‍ റോഡു വരെയുള്ള പ്രകൃതി രമണീയമായ സിംഗിള്‍ ബ്രോഡ് ഗേജ് പാതയിലൂടെയുള്ള യാത്ര അത്തരത്തിലൊന്നാണ്.


തേക്കുമരങ്ങള്‍ക്കിടയിലൂടെ കടന്നു പോകുന്ന പാതയുടെ നീളമാകട്ടെ 66 കിലോമീറ്റര്‍. 1927 -ല്‍ തുറന്ന ഈ പാത ബ്രിട്ടീഷുകാര്‍ നിലമ്ബൂരിലെ തേക്കിന്‍ തടി ഷൊറണൂര്‍ വഴി ബേപ്പൂരിലെത്തിക്കാനാണ് പ്രധാനമായും ഉപയോഗിച്ചത്.


ഗ്രാമീണ സൗന്ദര്യവും കൃഷിത്തോട്ടങ്ങളും നെല്‍വയലുകളും പുഴകളും ചെറിയ പലതും പച്ചപുതച്ച്‌ നില്‍ക്കുന്ന റെയില്‍വേ സ്‌റ്റേഷനുകളാണ് പാതയിലെ പ്രധാന കാഴ്ച്ചകള്‍ .
മരങ്ങളുടെ സാന്നിധ്യം പാതയിലെ എല്ലാ സ്റ്റേഷനുകളെയും വ്യത്യസ്തമാക്കുന്നു. ഈ പാതയിലെ ഏറ്റവും മനോഹരമായ സ്റ്റേഷനുകളാണ് ചെറുകര, വല്ലപ്പുഴ, അങ്ങാടിപ്പുറം, തൊടിയ പുളം, വാണിയമ്ബലം, മേലാറ്റൂര്‍, പട്ടിക്കാട്, നിലമ്ബൂര്‍ തുടങ്ങിയവ.

കൃഷ്ണഗുഡിയില്‍ ഒരു പ്രണയ കാലത്ത് എന്ന ചല ചിത്രത്തില്‍ ഈ റെയില്‍ പാതയും തീവണ്ടി യാത്രയും അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനും എല്ലാം മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.

ഷൊര്‍ണൂരില്‍ നിന്ന് ഒന്നേ മുക്കാല്‍ മണിക്കൂര്‍ നീളുന്ന ട്രെയിന്‍ യാത്ര ആസ്വദിക്കാന്‍ നിരവധി വിനോദ സഞ്ചാരികളാണ് സീസണുകളിലും അല്ലാതെയും നിലമ്ബൂരിലേക്കെത്തുന്നു.

പുഴകളുടെ സാന്നിധ്യവും കുറവല്ല. വെള്ളിയാര്‍ , ഒലിപ്പുഴ, കുതിരപ്പുഴ എന്നിവയാണ് പാതയിലെ പ്രധാന പുഴകള്‍. മഴക്കാഴ്ച്ചകള്‍ കാണാനും ആസ്വദിക്കാനും മികച്ച പാതകൂടിയാണിത്.



Sharing is Caring