തെലുങ്കാനയില്‍ ട്രക്കും ഓട്ടോയും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു


തെലുങ്കാനയിലെ ശങ്കര്‍റെഡ്ഢി ജില്ലയില്‍ ട്രക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. കെട്ടിട നിര്‍മാണ സാമഗ്രികളുമായി എത്തിയ ട്രക്ക് ഓട്ടോയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. നാലു പേരും തത്ക്ഷണം മരിച്ചു. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇന്ദ്രകരണ്‍ ഗ്രാമത്തന് സമീപമുള്ള വ്യാവസായിക മേഖയിലാണ് അപകടമുണ്ടായത്. ഒഡീഷയില്‍ നിന്നുള്ള കെട്ടിടനിര്‍മാണ തൊഴിലാളികളാണ് അപകടത്തിനിരയായത്.




Sharing is Caring