ന്യൂഡല്‍ഹി: തെലങ്കാന ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് മഹമൂദ് അലിക്ക് കൊവിഡ്. ഹൈദരാബാദിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്ന ആദ്യ മന്ത്രിയാണ് അലി. ജൂണ്‍ 25ന് നടന്ന വനവത്കരണ പരിപാടി ഹരിതഹരം വൃക്ഷതൈ നടീല്‍ ചടങ്ങില്‍ ഡി.ജി.പി മഹേന്ദര്‍ റെഡ്ഡി, ഹൈദരാബാദ് കമ്മിഷണര്‍ അഞ്ജനി കുമാര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ഇദ്ദേഹം പങ്കെടുത്തിരുന്നു. ജലദോഷവും കഫകെട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ചുദിവസം മുന്‍പ് മഹമൂദ് അലിയുടെ സുരക്ഷാ വിഭാഗത്തിലെ അഞ്ചുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുമ്ബോഴും പരിശോധന വര്‍ദ്ധിക്കുന്നില്ലെന്ന് വിമര്‍ശനമുയര്‍ന്നതോടെ പരിശോധന വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.













