ദേശീയപാതയോരത്തെ മദ്യശാലകളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ വിധിയെ വിമര്‍ശിച്ച് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ദേശീയപാതയോരത്തെ മദ്യശാലകളുമായി ബന്ധപ്പെട്ട് പാളിച്ചകളുടെ വിധിയാണ് കോടതി നടത്തിയത്. തെറ്റ് പറ്റിയാല്‍ ചൂണ്ടിക്കാണിക്കുമെന്നും അതില്‍ പരിഭവിച്ചിട്ട് കാര്യമില്ലെന്നും മുന്‍ കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നിയമസഭാ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ പാതയോരത്തെ മദ്യശാലകളുമായി ബന്ധപ്പെട്ട് ബാറുടമകളുടെ വാദം മാത്രം കേട്ട് വിധി പറയുന്നതിന് പകരം വസ്തുതകള്‍ കോടതി തന്നെ ആരായേണ്ടതായിരുന്നു. ബാറുടകള്‍ക്ക് ഒത്താശ ചെയ്യുന്ന സര്‍ക്കാരും ഇക്കാര്യം ചൂണ്ടിക്കാട്ടിയില്ലെന്നും വിഎം സുധീരന്‍ കൂട്ടിച്ചേര്‍ത്തു. തെറ്റു തിരുത്തിയ കോടതിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും സുധീരന്‍ പറഞ്ഞു.













