കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞപ്പോള്‍ തെക്കന്‍ ജില്ലകളില്‍ മഴ തുടരുകയാണ് . ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം ജില്ലകളില്‍ മഴ വ്യാപകമാവുകയാണ് . ആലപ്പുഴ ചങ്ങനാശ്ശേരി എ സി റോഡില്‍ വീണ്ടും വെള്ളമുയര്‍ന്നു. കൊല്ലത്തെ പള്ളിക്കലാര്‍ കരകവിഞ്ഞൊഴുകുകയാണ്. കനത്തമഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഒരിഞ്ച് ഉയര്‍ത്തി .
ആലപ്പുഴയില്‍ ഇടവിട്ട് കനത്തമഴ പെയ്യുന്നുണ്ട്. 19 പാടശേഖരങ്ങളുടെ ബണ്ടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് ജനവാസ മേഖലകളിലും എ സി റോഡിലും മറ്റും വെള്ളം കയറിയിട്ടുണ്ട്. മങ്കൊമ്ബ് മേഖലയിലേക്കുള്ള ഗതാഗതം സ്തംഭിച്ചു.

കൊല്ലം ജില്ലയില്‍ ഇന്ന് രാവിലെ മുതല്‍ ശക്തമായ മഴ തുടരുകയാണ് . പത്തനംതിട്ട കൊടുമണില്‍നിന്ന് ആരംഭിച്ച് കരുനാഗപ്പള്ളി കനേരിക്കായലില്‍ അവസാനിക്കുന്ന പള്ളിക്കലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് തൊടിയൂര്‍ പാലത്തിനു സമീപമുള്ള വീടുകളില്‍ വെള്ളം കയറി. പത്തനംതിട്ടയിലെ മണിമല, അച്ചന്‍കോവില്‍, പമ്ബ നദികളില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്













