കൊച്ചി: ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തൃപ്തി ദേശായിയെ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു. ഒരു കാരണവശാലും തൃപ്തിയെ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നെടുമ്ബാശേരി വിമാനത്താവളത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 4.40 ന് പൂനയില്‍നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തി എത്തിയത്. തൃപ്തിക്കൊപ്പം ആറു യുവതികളും എത്തിയിട്ടുണ്ട്. തൃപ്തിക്കു നേരെ വിമാനത്താവളത്തിനു പുറത്ത് വന്‍പ്രതിഷേധമാണ് ഉയരുന്നത്. നാമജപങ്ങളുമായി ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്.

എന്നാല്‍ ശബരിമല ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് തൃപ്തി ദേശായി. പ്രതിഷേധം മൂലം സംഘത്തിനു വിമാനത്താവളത്തിനു പുറത്തേക്ക് എത്താന്‍ സാധിച്ചിട്ടില്ല. ഇവരുമായി പോകാന്‍ ടാക്സിക്കാര്‍ തയാറാകുന്നില്ല. ആക്രമണം ഉണ്ടാകുമോയെന്നാണ് ടാക്സിക്കാരുടെ ഭയം.













