തൃ​പ്തി ദേ​ശാ​യി​യെ ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ സ​മ്മ​തി​ക്കി​ല്ല: കെ.​സു​രേ​ന്ദ്ര​ന്‍


കൊ​ച്ചി: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ ഭൂ​മാ​താ ബ്രി​ഗേ​ഡ് നേ​താ​വ് തൃ​പ്തി ദേ​ശാ​യി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. തൃ​പ്തി ദേ​ശാ​യി​യെ ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ഒ​രു കാ​ര​ണ​വ​ശാ​ലും തൃ​പ്തി​യെ ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ സ​മ്മ​തി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.


നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ 4.40 ന് ​പൂ​ന​യി​ല്‍​നി​ന്നും ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് തൃ​പ്തി എ​ത്തി​യ​ത്. തൃ​പ്തി​ക്കൊ​പ്പം ആ​റു യു​വ​തി​ക​ളും എ​ത്തി​യി​ട്ടു​ണ്ട്. തൃ​പ്തി​ക്കു നേ​രെ വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്ത് വ​ന്‍​പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. നാ​മ​ജ​പ​ങ്ങ​ളു​മാ​യി ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്.


എ​ന്നാ​ല്‍ ശ​ബ​രി​മ​ല ദ​ര്‍​ശ​നം ന​ട​ത്താ​തെ മ​ട​ങ്ങി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ല്‍ ഉ​റ​ച്ച്‌ നി​ല്‍​ക്കു​ക​യാ​ണ് തൃ​പ്തി ദേ​ശാ​യി. പ്ര​തി​ഷേ​ധം മൂ​ലം സം​ഘ​ത്തി​നു വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്തേ​ക്ക് എ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​വ​രു​മാ​യി പോ​കാ​ന്‍ ടാ​ക്സി​ക്കാ​ര്‍ ത​യാ​റാ​കു​ന്നി​ല്ല. ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മോ​യെ​ന്നാ​ണ് ടാ​ക്സി​ക്കാ​രു​ടെ ഭ​യം.



Sharing is Caring