പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് പാസ് എടുക്കാത്ത വാഹനങ്ങളെ തിരിച്ചയക്കില്ലെന്ന് എസ്പി യതീശ് ചന്ദ്ര പറഞ്ഞു . നിലയ്ക്കലില്‍ പാസ് അസുക്കാതെ വരുന്ന ഇത്തരം വാഹനങ്ങള്‍ക്ക് കര്‍ശന പരിശോധന ഏര്‍പ്പെടുത്തും . പാസ് എടുത്ത് വരുന്നതാണ് നല്ലതെന്നും കൂടാതെ കാനനപാതയിലൂടെയുള്ള പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും എന്നും എസ്പി വ്യക്തമാക്കി.
ശബരിമല ദര്‍ശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ സുരക്ഷ കാര്യങ്ങളില്‍ ഇതുവരെ തീരുമാനങ്ങള്‍ ഒന്നുംതന്നെ എടുത്തിട്ടില്ലക്ക് എന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു .കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം ശബരിമല ഡ്യൂട്ടിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു മാത്രമേ തീരുമാനം എടുക്കുകയുള്ളു എന്നും ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി .

ശബരിമലയിലേക്ക് മാത്രമല്ല, കൊച്ചിയിലെ ഹോട്ടലിലേക്ക് പോലും തൃപ്തി ദേശായിയെ പോകാന്‍ അനുവദിക്കില്ല എന്നും പ്രതിഷേധക്കാര്‍ അറിയിച്ചു . പുലര്‍ച്ചെ 4.45 ഓടെ എത്തിയ തൃപ്തി ദേശായിയും സംഘവും ഇപ്പോഴും വിമാനത്താവളത്തില്‍ തന്നെ നില്‍ക്കുകയാണ് .അതേസമയം എന്തു വന്നാലും ശബരിമലയില്‍ ദര്‍ശനം നടത്തിയേ മടങ്ങുകയുള്ളു എന്ന് തൃപ്തി ദേശായി അറിയിച്ചു.













