തൃശൂരും പാലക്കാടും ഭൂചലനം


തൃശൂരും പാലക്കാടും നേരിയ ഭൂചലനം. തൃശൂര്‍ കുന്നംകുളം, വേലൂര്‍, മുണ്ടൂര്‍, എരുമപ്പെട്ടി കരിയന്നൂര്‍, വെള്ളറക്കാട്, നെല്ലിക്കുന്ന്, വെള്ളത്തേരി, മരത്തംക്കോട്, കടങ്ങോട് ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്. പാലക്കാട്ട് തിരുമറ്റക്കോട് മേഖലയിലുമാണ് ഭൂചലനം ഉണ്ടായത്.


തൃശൂരില്‍ ഇന്ന് രാവിലെ 8.15നാണ് ഭൂചലനം അനുഭവപ്പെട്ടത്. മൂന്ന് മുതല്‍ നാല് സെക്കന്റ് വരെ പ്രകമ്പനം നീണ്ടുനിന്നു. വീടുകളില്‍ അടുക്കളയിലെ പാത്രങ്ങളും വീട്ടുപകരണങ്ങളും ഉള്‍പ്പടെ താഴെ വീണു. വിവിധ ഇടങ്ങളില്‍ നിന്ന് ആളുകള്‍ വീടിനു പുറത്തേക്ക് ഓടി.


ഭൂചലനം ഉണ്ടായ മേഖലകളില്‍ ഉദ്യോഗസ്ഥ സംഘമെത്തി പരിശോധന നടത്താന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. തഹസില്‍ദാരുടെയും ജിയോളജി വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക.



Sharing is Caring