തൃക്കരിപ്പൂരില്‍ റെയില്‍വെ ട്രാക്ക് മുറിഞ്ഞു. ഒഴിവായത് വന്‍ ദുരന്തം. തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷനും ഉദിനൂര്‍ റെയില്‍വെ ഗേറ്റിനും മധ്യത്തിലാണ് സംഭവം. ഇന്നു രാവിലെ 7.45ന് മംഗളൂരു-കോഴിക്കോട് പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിന്‍ കടന്നയുടന്‍ വലിയ ശബ്ദം ശ്രവിച്ചതിനാല്‍ ലോക്കോ പൈലറ്റ് പെട്ടെന്ന് ട്രെയിന്‍ നിര്‍ത്തിയിടുകയായിരുന്നു. അപ്പോഴേക്കും എന്‍ജിന്‍ കടന്ന് തൊട്ടടുത്ത കമ്പാര്‍ട്ട്‌മെന്റ് പൊട്ടിയ ഭാഗം പാതിഭാഗം പിന്നിട്ടിരുന്നു. ട്രെയിന്‍ വേഗത കുറഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. താല്‍ക്കാലികമായി അറ്റകുറ്റ പ്രവൃത്തി നടത്തി പാസഞ്ചര്‍ ട്രെയിന്‍ കടത്തിവിട്ടെങ്കിലും മറ്റു വണ്ടികള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടുണ്ട്.













