തുഴച്ചില്‍ എന്ന് പറഞ്ഞവരെയൊക്കെ കണ്ടം വഴി ഓടിച്ച്‌ ധോണി


സെഞ്ചൂറിയന്‍: രണ്ടാം ട്വന്റി20യില്‍ ഇന്ത്യയെ ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചെങ്കിലും മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ പ്രകടനം വളരെ ശ്രദ്ധേയമായി. തന്റെ ട്വന്റി20 കരിയറിലെ രണ്ടാമത്തെ അര്‍ധ സെഞ്ചുറിയാണ് ധോണി ഇന്നലെ സ്വന്തമാക്കിയത്. അതും നിര്‍ണായക സമയത്തെ തകര്‍പപ്പന്‍ കളിയിലൂടെ.27 ബോളില്‍ നിന്നായിരുന്നു ധോണിയുടെ അര്‍ധ സെഞ്ചുറി. നാല് ബൗണ്ടറികളും 3 സിക്സുമടങ്ങുന്നതുമായിരുന്നു ധോണിയുടെ ഇന്നിംഗ്സ്. ഏറെ നാളുകള്‍ക്ക് ശേഷം സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുന്ന ധോണിയെ കണ്ട് ആവേശത്തിലായിരിക്കുകയാണ് ആരാധകര്‍.വിമര്‍ശിച്ചവരെല്ലാം താരത്തെ പുകഴ്ത്തുന്നതാണ് ഇന്നലെ കണ്ടത്. ക്രിക്കറ്റ് ലോകത്ത് നിന്നു പോലും നിരവധിപേരാണ് ധോണിയെ പുകഴ്തി രംഗത്തെത്തിയത്.




Sharing is Caring