തുര്‍ക്കിയിലെ ആയുധ നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു


കിഴക്കൻ തുര്‍ക്കിയിലെ ആയുധ നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെട്ടു.എല്‍മാദാഗ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന സൈനിക നിയന്ത്രണത്തിലുള്ള ആയുധ നിര്‍മാണശാലയില്‍ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. ഡൈനമൈറ്റ് നിര്‍മാണശാലയിലുണ്ടായ രാസസ്ഫോടനമാണ് അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു.


സ്ഫോടനത്തില്‍ നിര്‍മാണശാലയുടെ ഭിത്തി തകര്‍ന്നുവീണ് തൊഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെടുകയായിരുന്നു. സ്ഫോടനത്തില്‍ സമീപത്തുള്ള വീടുകള്‍ക്കും കടകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.




Sharing is Caring