തിരുവനന്തപുരം : ശബരിമല വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷം ഇന്നും ബഹളം തുടർന്നതോടെ സഭാനടപടികൾ 25 മിനിറ്റിനുള്ളിൽ പൂർത്തിയാക്കി പിരിഞ്ഞു.
അടിയന്തര പ്രമേയം ഉടന്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സ്പീക്കര്‍ മുന്‍വിധിയോടെ പെരുമാറുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തിനിടെ ചോദ്യോത്തരവേള തുടര്‍ന്നു. പ്രതിപക്ഷം ചോദ്യോത്തരവേളയോട് സഹകരിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഒരേ വിഷയം വീണ്ടും പരിഗണിക്കാനാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. സഭയില്‍ ഒരേ വിഷയം നിരവധി തവണ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞു. സ്പീക്കര്‍ മുന്‍വിധിയോടെ കാര്യങ്ങള്‍ പറയരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം സഹകരിക്കാത്തത് കൊണ്ട് ചര്‍ച്ച നടക്കുന്നില്ലെന്ന വാദം തെറ്റാണ്. ഇന്നലെ ചേംബറില്‍ വന്ന് സ്പീക്കറെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതാണ്. ദേവസ്വം മന്ത്രി പറഞ്ഞത് പ്രതിപക്ഷം ഒളിച്ചോടിയെന്നാണെന്നും ചെന്നിത്തല പറഞ്ഞു.














