പരിക്കേറ്റ് അബ്ബാസ് പുറത്ത്, പാകിസ്ഥാന് തിരിച്ചടി


പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് അബ്ബാസിന് ന്യൂസിലാന്റിന് എതിരായ നിര്‍ണായക ടെസ്റ്റ് മത്സരത്തില്‍ കളിക്കാനാവില്ല. വലത് തോളിന് പരിക്കേറ്റ താരത്തിന് മൂന്നാം ടെസ്റ്റിന് പുറമെ അടുത്ത മാസം നടക്കുന്ന സൗത്ത് ആഫ്രിക്കന്‍ ടൂറും നഷ്ടമായേക്കും.


ന്യൂസിലാന്റിന് എതിരായ രണ്ടാം ടെസ്റ്റില്‍ ഫീല്‍ഡിങ്ങിന് ഇടയിലാണ് താരത്തിന് പരിക്കേറ്റത്. വേദന സംഹാരികള്‍ ഉപയോഗിച്ചാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്നിംഗ്സ് ജയം നേടിയിരുന്നു. മൂന്ന് ആഴ്ച്ച മുതല്‍ മൂന്ന് മാസം വരെ താരത്തിന് നഷ്ടമായേക്കും എന്നാണ് പ്രാഥമിക വിലയിരുത്തല്‍.




Sharing is Caring