തുടര്‍ച്ചയായ മുന്നാം വിജയത്തോടെ ലോക ജൂനിയര്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു


ലക്നൗ: ലോക ജൂനിയര്‍ പുരുഷ ഹോക്കിയില്‍ തുടര്‍ച്ചയായ മുന്നാം വിജയത്തോടെ ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ദക്ഷിണാഫ്രിക്കയെ 2-1 ന് തകര്‍ത്താണ് ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്‍മാരായ്ണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്പെയിനാണ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളികള്‍.
സ്വന്തം നാട്ടിലെ അനുകുല സാഹചര്യങ്ങളില്‍ കിരീടം സ്വപ്ന കാണുന്ന ഇന്ത്യയ്ക്ക് 2001ന് ശേഷം കിരീടം വീണ്ടെടുക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ഓസ്ട്രേയിയയിലെ ഹൊബാര്‍ട്ടിലായിരുന്നു ഇന്ത്യയുടെ അവസാന കിരീടനേട്ടം. ക്യാപ്റ്റന്‍ ഹര്‍ജീത് സിങ്, മന്‍ദീപ് സിങ്, എന്നിവര്‍ ഇന്ത്യയ്ക്കായി ഗോള്‍ സ്വന്തമാക്കി.




Sharing is Caring