തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട സംഭവത്തിലെ സിപിഐ നിലപാടിനെതിരെ വൈദ്യുതി മന്ത്രി എം.എം മണി. ആദിവാസികള്‍ക്കും ദളിതര്‍ക്കും ആയുധം കൊടുത്ത് അക്രമം നടത്തുന്നവരാണ് മാവോയിസ്റ്റുകളെന്ന് മണി പറഞ്ഞു. അങ്ങനെയുള്ള മാവോയിസ്റ്റുകള്‍ കമ്മ്യൂണിസ്റ്റുകളാണെന്ന് സ്വബോധമുള്ളവര്‍ക്ക് പറയാനാകിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.













