തീവ്രവാദത്തിനെതിരെ പോരാടാന്‍ വീട് വിട്ട പതിനാലുകാരനെ വീട്ടില്‍ തിരികെ എത്തിച്ചു


തീവ്രവാദത്തിനെതിരെ പോരാടാന്‍ വീട് വിട്ട പതിനാലുകാരനെ വീട്ടില്‍ തിരികെ എത്തിച്ചു. മുംബൈയിലെ വാസായില്‍ നിന്ന് വീട് വിട്ട നിര്‍മല്‍ വാഘ് എന്ന പതിനാലുകാരനെയാണ് കണ്ടെത്തി വീട്ടില്‍ തിരിച്ച്‌ എത്തിച്ചത്. ഇന്ത്യന്‍ ആര്‍മിക്കൊപ്പം ചേര്‍ന്ന് തീവ്രവാദത്തിനെതിരെ പോരാടുന്നതിനാണ് നിര്‍മല്‍ വീട് വിട്ടത്. ഗുജറാത്തിലെ സൂററ്റില്‍ നിന്ന് കണ്ടെത്തിയ നിര്‍മലിന് സ്വാതന്ത്ര്യദിനത്തില്‍ വീട്ടുകാര്‍ക്കൊപ്പം വിട്ടു.
ഓഗസ്റ്റ് 10ന് മുംബൈ സെന്‍ട്രലില്‍ നിന്ന് അമൃത്സറിലേക്കുള്ള ഗോള്‍ഡന്‍ ടെന്പിള്‍ മെയ്ല്‍ ട്രെയിനാണ് നിര്‍മല്‍ പോയത്. ട്യൂഷന്‍ ഫീസായി നല്‍കിയ 2500 രൂപയുമായാണ് നിര്‍മല്‍ വീട് വിട്ടത്. നിര്‍മലിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നിര്‍മലിനെ ഗുജറാത്തില്‍ നിന്ന് കണ്ടെത്തിയത്.




Sharing is Caring