തിരൂരിന്റെ അബ്ദുല്‍ ഹക്കു കേരള ബ്ലാസ്റ്റേഴ്സില്‍


മലപ്പുറം:നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പ്രധിരോധ താരം അബ്ദുല്‍ ഹക്കു കേരള ബ്ലാസ്റ്റേഴ്സില്‍. നേരത്തെ ഡി എസ് കെ ശിവാജിയന്‍സിലും ഫതേഹിലും ബൂട്ടുകെട്ടിയിട്ടുള്ള പ്രതിരോധ താരമാണ് തിരൂര്‍ സ്വദേശിയായ ഹക്കു. അനസ് എടത്തൊടികയുടെ പിന്‍ഗാമിയായി അറിയപ്പെടുന്ന താരമാണ് 23കാരനായ ഹക്കു. അടുത്ത സീസണിലേക്കുള്ള തയ്യറെടുപ്പ് നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായി ഡേവിഡ് ജെയിംസിനും ലാല്‍റുവത്താരക്കും ബ്ലാസ്റ്റേഴ്സ് പുതിയ കരാര്‍ നല്‍കിയിരുന്നു.


ഈ സീസണില്‍ ആദ്യമായാണ് ഹക്കു ഐ എസ് എല്ലില്‍ എത്തിയത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഹക്കു എമേര്‍ജിങ് പ്ലയെര്‍ക്കുള്ള അവാര്‍ഡും സ്വന്തമാക്കിയിരുന്നു. ഐ എസ് എല്‍ ഡ്രാഫ്റ്റില്‍ 12 ലക്ഷം രൂപക്കായിരുന്നു നോര്‍ത്ത് ഈസ്റ്റ് ഹക്കുവിനെ സ്വന്തമാക്കിയിരുന്നത്. നോര്‍ത്ത് ഈസ്റ്റിനു വേണ്ടി നാല് മത്സരങ്ങളില്‍ ഈ സീസണില്‍ അബ്ദുല്‍ ഹക്കു കളിച്ചിട്ടുണ്ട്.


സാറ്റ് തിരൂരില്‍ നിന്ന് വളര്‍ന്നു വന്ന തിരൂര്‍ താരങ്ങളില്‍ പ്രധാനിയാണ് ഹക്കു. സെക്കന്‍ഡ് ഡിവിഷനില്‍ ഫതേഹിനു വേണ്ടി നടത്തിയ പ്രകടനാമാണ് ഹക്കുവിനെ നോര്‍ത്ത് ഈസ്റ്റില്‍ എത്തിച്ചത്. മുമ്ബ് 3 വര്‍ഷത്തോളം കാലം ഡി എസ് കെ ശിവജിയന്‍സിനു വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്.



Sharing is Caring