സഖാവ് അലക്സ് കിടിലന്‍! – പരോള്‍ ടീസര്‍ പുറത്തിറങ്ങി


മമ്മൂട്ടി ചിത്രം പരോളിന്റെ ടീസര്‍ പുറത്തിറങ്ങി. അജിത് പൂജപ്പുര തിരക്കഥ രചിച്ച്‌ ശരത് സന്‍ദിത് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി ഡിക്രൂസാണ്. ടീസറിന് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. മുന്‍പ് പറഞ്ഞിരുന്നത് പോലെ തന്നെ കൃത്യം 11 മണിക്ക് തന്നെ ടീസര്‍ പുറത്ത് വിട്ടു.


സിനിമ എത്രമാത്രം കിടിലനായിരിക്കുമെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങളാണ് ടീസറിലുള്ളത്. യഥാര്‍ത്ഥ കഥയുടെ ഒരു ഇന്‍സ്പിരേഷന്‍ ചിത്രമാണ് പരോള്‍ എന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞിരുന്നു. പാര്‍ട്ടിക്ക് വേണ്ടി കൊല്ലാന്‍ നടക്കുന്നവര്‍ക്കും,കുടുംബത്തേക്കാള്‍ ഏറെ പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ക്കും ഒരു തിരിച്ചറിവ് നല്‍കട്ടെ സഖാവ് അലക്സിന്റെ ഒറ്റപ്പെട്ട ചില നിമിഷങ്ങള്‍ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.


ഇനിയയാണ് നായിക. മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തില്‍ മിയയും എത്തും. ജയില്‍ പശ്ചാത്തലമായുള്ള ചിത്രം യഥാര്‍ത്ഥത്തില്‍ നടന്ന സംഭവങ്ങളുടെ കഥയാണ് പറയുന്നത്. ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കു നടന്‍ പ്രഭാകര്‍, സിദ്ധിഖ്, സുരാജ്, ലാലു അലക്സ്, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

 



Sharing is Caring