തിരുവനന്തപുരത്ത് സഹകരണ സംഘം പ്രസിഡന്റിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി


തിരുവനന്തപുരത്ത് സഹകരണ സംഘം പ്രസിഡന്റിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെല്‍ഫെയർ സഹകരണ സംഘം പ്രസിഡന്റ് മോഹനകുമാരൻ നായർ (62) നെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്.
കാട്ടാക്കട അമ്ബൂരി തേക്ക് പാറ എന്ന സ്ഥലത്ത് റിസോർട്ടിന് പുറകിലാണ് തുങ്ങി മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്. സഹകരണ സംഘം ക്രമക്കേടിനെ തുടർന്ന് നിരവധി നിക്ഷേപകർ പരാതി നല്‍കിയിരുന്നു. ഇതേത്തുടർന്ന് ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.




Sharing is Caring