തിരുവനന്തപുരത്ത് വീണ്ടും സംഘര്‍ഷം: സി.പി.എം നേതാവിന്റെ വീടിനുനേരെ ആക്രമണം


സംഘർഷം ഒഴിഞ്ഞുനിന്ന ഒരു പകലിനുശേഷം തിരുവനന്തപുരം ജില്ലയിൽ വീണ്ടും സി.പി.എം നേതാവിന്റെ വീടിന് നേർക്ക് ആക്രമണം. കാട്ടാക്കട സി.പി.എം ബ്രാഞ്ച് സെക്രട്ടറി ടോമി ആന്റണിയുടെ വീടിനു നേരെയാണ് ആക്രമണം. ശക്തമായ കല്ലേറിൽ വീടിന്റെ ജനാലകൾ തകർന്നു.


വെള്ളിയാഴ്ച പുലർച്ചെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ വീടിന് നേരെയും ആക്രമണം നടന്നിരുന്നു. പിന്നീട് തലസ്ഥാന നഗരിയിലെ വിവിധയിടങ്ങളിലായി ഇരു പാർട്ടി പ്രവർത്തകരുടേയും വീടുകളിൽ ആക്രമണമുണ്ടായി. തുടർന്ന് തിരുവനന്തപുരം സിറ്റി പൊലീസ് പരിധിയിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ നഗരത്തിൽ പ്രകടനങ്ങൾ നടത്തുന്നതും പൊലീസ് നിരോധിച്ചിട്ടുണ്ട്.




Sharing is Caring