തിരുവനന്തപുരത്ത് കൗണ്‍സിലര്‍മാര്‍ തമ്മില്‍ത്തല്ലി, മേയര്‍ക്ക് പരിക്ക്


തിരുവനന്തപുരം നഗരസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിനിടെ സി.പി.എം ബി.ജെ.പി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ മേയര്‍ വി.കെ.പ്രശാന്തിന് പരിക്കേറ്റു. ഇദ്ദേഹത്തെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


നഗരസഭയില്‍ ഇടതുമുന്നണി ഭരണം ഇന്ന് രണ്ടാം പിറന്നാള്‍ ആഘോഷിക്കുമ്‌ബോള്‍ മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിയും യു.ഡി.എഫും വന്‍ പ്രക്ഷോഭത്തിന് കച്ചമുറുക്കിയാണ് എത്തിയത്. ‘ജനവഞ്ചനയുടെ രണ്ടുവര്‍ഷം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബി.ജെ.പി പ്രക്ഷോഭം. ‘വാഗ്ദാന ലംഘനത്തിന്റെയും വികസന മുരടിപ്പിന്റെയും രണ്ടുവര്‍ഷം’ എന്ന മുദ്രാവാക്യത്തോടെയാണ് യു.ഡി.എഫ് സമരം. ആദ്യവെടി ഇന്ന് ചേരുന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബി.ജെ.പി പൊട്ടിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു.


പ്രത്യേക കൗണ്‍സില്‍ യോഗത്തിനിടെ നഗരത്തിലെ ഹൈമാസ്‌ക് ലൈറ്റുകളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് സി.പി.എം ബി.ജെ.പി കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായത്. ഇതിനിടയിലാണ് മേയര്‍ക്ക് പരിക്കേറ്റത്.



Sharing is Caring