തിരുവനന്തപുരം-ദുബായ് ഇ.കെ 521 എമിറേറ്റ്‌സ് വിമാനത്തിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍


കേരളത്തില്‍ നിന്ന് ദുബായിലേക്ക് പോയ വിമാനത്തിന് തീ പിടിച്ചു. ദുബായ് വിമാനത്താവളത്തില്‍ വച്ചായിരുന്നു സംഭവം. ലാന്‍ഡിങ്ങിനിടെ എന്‍ജിന് തീ പിടിയ്ക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.45 ന് ആയിരുന്നു അപകടം സംഭവിച്ചത്. തിരുവനന്തപുരം-ദുബായ് ഇ.കെ 521 എമിറേറ്റ്‌സ് വിമാനത്തിനാണ് തീപിടിച്ചത്. ആര്‍ക്കും അപകടമില്ല. തീപിടിച്ച ഉടനെ എമര്‍ജന്‍സി വാതിലിലൂടെ യാത്രക്കാരെയെല്ലാം രക്ഷപെടുത്തി.യാത്രക്കാരും ജീവനക്കാരുമായി 282 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു.




Sharing is Caring