തിരുനെല്‍വേലിയില്‍ വാഹനാപകടം; നാലു മലയാളികള്‍ മരിച്ചു


തമിഴ്‌നാട് തിരുനെല്‍വേലിയില്‍ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദേശികളായ ശ്യാം, സുനില്‍, ജസ്റ്റിന്‍, ബല്‍രാജ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തിരുനെല്‍വേലിക്കടുത്ത് വള്ളിയൂരില്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു മറിഞ്ഞായിരുന്നു അപകടം.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അരുണ്‍ ജോസഫ് എന്നയാളെ പരിക്കുകളോടെ തിരുനെല്‍വേലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Sharing is Caring