അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വിവാദമാവുന്നു. തിരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചേക്കില്ലെന്ന ട്രംപിന്റെ നിലപാട് അപകടകരമാണെന്ന് പ്രസിഡന്റ് ബരാക് ഒബാമ കുറ്റപ്പെടുത്തി. ട്രംപ് ജനാധിപത്യത്തെ വിലകുറച്ച് കാണുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തെ സാമ്ബത്തിക സ്ഥിതിയും കുടിയേറ്റ പ്രശ്നവുമല്ല നവംബര്‍ എട്ടിന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയാണ് ഇപ്പോഴത്തെ തര്‍ക്കം. താന്‍ ജയിച്ചാല്‍ മാത്രമേ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുകയുള്ളൂവെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട്.തനിക്കെതിരെ മാധ്യമങ്ങളും എതിരാളികളും ഗൂഢാലോചന നടത്തിയതായി അദ്ദേഹം വാദിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം തനിക്കെതിരായാല്‍ നിയമപരമായി ചോദ്യം ചെയ്യുമെന്നും ട്രംപ് സൂചന നല്കി.














