തിയേറ്റര്‍ പീഡനം: അബദ്ധം പറ്റിയതാണെന്ന് മൊയ്തീന്‍കുട്ടിയുടെ കുറ്റസമ്മതം; പ്രതിയുടെ സമ്പത്തില്‍ മനംമയങ്ങിയ അമ്മ എല്ലാം കണ്ടില്ലെന്ന് നടിച്ചു


മലപ്പുറം: എടപ്പാളില്‍ തിയേറ്ററിനുള്ളില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സ്വര്‍ണവ്യാപാരി മൊയ്തീന്‍കുട്ടി പോലീസിന്റെ ചോദ്യം ചെയ്യലില്‍ എല്ലാം തുറന്നുസമ്മതിച്ചു. മുന്‍പ് രണ്ടു തവണ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് മൊയ്തീന്‍കുട്ടി സമ്മതിച്ചു. ഏറ്റവും കൂടുതല്‍ നേരം പീഡിപ്പിച്ചത് തിയേറ്ററിനുള്ളില്‍ വച്ചാണ്. അബദ്ധം പറ്റിപ്പോയെന്ന് മൊയ്തീന്‍കുട്ടി സമ്മതിച്ചതായി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.


മൊയ്തീന്‍ കുട്ടി മകളെ പീഡിപ്പിക്കുന്നത് അമ്മ അറിഞ്ഞിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. പ്രതിയുടെ കോടിക്കണക്കിന് വരുന്ന സ്വത്തില്‍ മനംമയങ്ങിയ അമ്മ എല്ലാം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. നാട്ടില്‍ സ്വര്‍ണത്തിന്റേത് അടക്കം നിരവധി ബിസിനസുകള്‍ ഉള്ള മൊയ്തീന്‍കുട്ടിക്ക് വിദേശത്തും ബിസിനസുണ്ട്. പീഡനദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച മൊയ്തീന്‍കുട്ടിയെ കോടിക്കണക്കിനുള്ള സ്വത്ത് കൈവിട്ടു പോകാനുള്ള സാധ്യത ചൂണ്ടിക്കാട്ടി അഭിഭാഷകനാണ് തടഞ്ഞുനിര്‍ത്തിയതും. വിദേശത്തേക്ക് കടന്നശേഷം പ്രശ്‌നങ്ങള്‍ ആറിത്തണുത്ത ശേഷം തിരിച്ചെത്താനായിരുന്നു ശ്രമം




Sharing is Caring