തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍


തിരുവനന്തപുരം: ദലിത്​ സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ പങ്കെടുത്തവരെ വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിച്ച്‌​ തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിന്​ ആഹ്വാനം ചെയ്​ത്​ ദലിത് ഐക്യവേദി. തിങ്കളാഴ്​ച രാവിലെ ആറ്​ മണി മുതല്‍ വൈകിട്ട് ആറ്​ വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, മെഡിക്കല്‍ ഷോപ്പ് എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കും.


പട്ടികജാതി/പട്ടിക വര്‍ഗ പീഡനവിരുദ്ധ നിയമം ദുര്‍ബലപ്പെടുത്തിയതിനെതിരെ ദലിത്​ സംഘടനകള്‍ രാജ്യവ്യാപകമായി നടത്തിയ ഭാരത്​ ബന്ദില്‍ 11 പേര്‍ വെടിയേറ്റ്​ മരിച്ചിരുന്നു. ബന്ദില്‍ പങ്കെടുത്തവരെ വെടിവെച്ച്‌ കൊന്ന മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ഭരണകൂട നടപടിയില്‍ പ്രതിഷേധിച്ചാണ്​ ദലിത്​ ഐക്യവേദി ഹര്‍ത്താലിന്​ ആഹ്വാനം ചെയ്​തത്​.




Sharing is Caring