കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി ക്ഷേമ പദ്ധതികളുടെ സോഷ്യല്‍ ഒാഡിറ്റിങ് നടത്തണമെന്ന് ഹൈകോടതി. പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനോടും സെക്രട്ടറിയോടും ഒാഡിറ്റിങ് നടത്താന്‍ ഡിവിഷന് ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. ആദിവാസി യുവാവ് മധുവിന്റെ മരണത്തില്‍ സ്വമേധയ എടുത്ത കേസിലാണ് ഹൈകോടതിയുടെ നടപടി.
സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ ആദിവാസികള്‍ ഉള്‍പ്പടെ ഉള്ള ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ ഗുണകാരമായോ എന്ന് പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. അട്ടപ്പാടി സന്ദര്‍ശിച്ച് മെയ് 21നകം ഒാഡിറ്റിങ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ജസ്റ്റിസ് സുരേന്ദ്ര മോഹന്‍ നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈകോടതി കേസെടുത്തത്. ഇതിന് പിന്നാലെ പി. ദീപകിനെ അമിക്കസ് ക്യൂറി നിയോഗിച്ചു. ക്ഷേമ പദ്ധതികളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തണമെന്നായിരുന്നു ഡിവിഷന് ബെഞ്ച് നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്.













