കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡോടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം


ഗോ​ള്‍​ഡ്​ കോ​സ്​​റ്റ്​: 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. മീരാഭായ് ചാനുവാണ് ഇന്ത്യക്ക് ആദ്യ സ്വര്‍ണം നേടി തന്നത്. 46 കിലോ ഭാരോദ്വഹനത്തിലാണ് മീരാഭായ് ചാനു സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ 56 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജ് വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു.


അതേസമയം, മലയാളി താരം സജന്‍ പ്രകാശ് 50 മീറ്റര്‍ ബട്ടര്‍ഫ്ലൈ നീന്തലില്‍ പുറത്തായി. വനിത ഹോക്കിയിലും ഇന്ത്യക്ക് തോല്‍വിയോടെയാണ് തുടക്കം. രണ്ടിനെതിരെ മൂന്ന് ഗോളിന് വെയില്‍സാണ് ഇന്ത്യയെ തോല്‍പിച്ചത്. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് – ചിരാഗ് ഷെട്ടി സഖ്യം ശ്രീലങ്കയുടെ തന്നെ കരുണരത്ന-ഭുവനേക സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടു




Sharing is Caring