കൊച്ചി: എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.രാജീവിനെയും യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനെയും ഇടതും വലതും നിര്‍ത്തി മമ്മൂട്ടി നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. ഇടത് വലത് സ്ഥാനാര്‍ഥികള്‍ മികച്ചവരെന്ന വോട്ടു രേഖപ്പെടുത്തി പുറത്തിറങ്ങിയ ശേഷം മമ്മൂട്ടി അഭിപ്രായപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ ഈ പരാമര്‍ശം അപക്വമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
സ്ഥാനാര്‍ഥികളുടെ ഗുണവും മേന്മയും അടിസ്ഥാനമാക്കിയാണ് വോട്ട് ചെയ്യുന്നത്. ഇവര്‍ രണ്ടുപേരും (പി.രാജീവും ഹൈബി ഈഡനും) എനിക്ക് വേണ്ടപ്പെട്ടവരാണെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. മമ്മൂട്ടിയെ പോലെ മുതിര്‍ന്ന താരം ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നു. താന്‍ മോഹന്‍ലാലിനെ മാത്രം കണ്ടതിന്റെ ഹുങ്ക് ആകും പരാമര്‍ശത്തിന് പിന്നിലെന്നും കണ്ണന്താനം പറഞ്ഞു.














