താലിബാന്‍ നേതാവ് മുല്ല അക്തര്‍ മന്‍സൂറിന്റെ മരണം താലിബാന്‍ സ്ഥിരീകരിച്ചു


താലിബാന്‍ നേതാവ് മുല്ല അക്തര്‍ മന്‍സൂറിന്റെ മരണം താലിബാന്‍ സ്ഥിരീകരിച്ചു. യു.എസ് ഡ്രോണ്‍ ആക്രമണത്തിലാണ് മുല്ല അക്തര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടെന്ന വാര്‍ത്ത നേരത്തെ താലിബാന്‍ നിഷേധിച്ചിരുന്നു. പാകിസ്താന്‍ അതിര്‍ത്തിയിലെ ബലൂജിസ്ഥാന്‍ പ്രവിശ്യയായ ദാല്‍ബന്ധില്‍ വച്ചാണ് യു.എസ് ഡ്രോണ്‍ ആക്രമണം നടത്തിയത്. മുല്ല ഉമര്‍ സഞ്ചരിച്ച കാറിന് നേരെ ഡ്രോണ്‍ അക്രമണം നടത്തുകയായിരുന്നു. 2015ല്‍ മുല്ല മുഹമ്മദ് ഉമര്‍ കൊല്ലപ്പെടുന്നതോടെയാണ് മുല്ല മന്‍സൂര്‍ താലിബാന്‍ നേതാവായി ചുമലതലയേല്‍ക്കുന്നത്.




Sharing is Caring