തായ്വാന്‍ ഭൂകമ്പം; 8 പേര്‍ മരിച്ചു


തായ്‌പേയ്: തായ്വാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 8 പേര്‍ മരിച്ചു. ഇരുനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ദ്വീപിന്റെ കിഴക്കന്‍ തീരത്തുണ്ടായത്.സംഭവത്തെ തുടര്‍ന്ന് രാജ്യത്തിന്റെ കിഴക്കന്‍ തീരനഗരമായ ഹുവാലിയനില്‍ ആഡംബര ഹോട്ടല്‍ നിലംപൊത്തുകയും നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കെട്ടിടങ്ങളില്‍ അകപ്പെട്ട നൂറ്റമ്പതോളം പേരെ രക്ഷപെടുത്താനായി.


മുപ്പതോളം പേര്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് ഹൈവേകളും പാലങ്ങളും അടച്ചു. കഴിഞ്ഞ ഞായറാഴ്ച തായ്വാനില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉള്‍പ്പെടെ തുടര്‍ച്ചയായി അഞ്ചോളം ചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു.




Sharing is Caring