താനൂരിൽ നിന്ന് തിരൂരിലേക്ക് മാറണമെന്ന വി അബ്ദുറഹിമാന്റെ ആവശ്യം അംഗീകരിച്ച്‌ സിപിഐഎം


മണ്ഡലം മാറണമെന്ന മന്ത്രി വി അബ്ദുറഹിമാന്റെ സമ്മർദ്ദത്തിന് വഴങ്ങി സിപിഐഎം. താനൂരിൽ നിന്ന് തിരൂരിലേക്ക് മാറണമെന്ന വി അബ്ദുറഹിമാന്റെ ആവശ്യം സിപിഐഎം അംഗീകരിച്ചു. മാറ്റത്തിന് വിധേയമാണല്ലോ എല്ലാം എന്നായിരുന്നു അബ്ദുറഹിമാനുമായി ബന്ധപ്പെട്ട ചോദ്യത്തിന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മറുപടി.ഇന്ന് വി അബ്ദുറഹിമാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച്ച നടത്തും.


താനൂരിൽ സ്ഥാനാർത്ഥിയാകാൻ താൽപര്യമില്ലെന്ന് സിപിഐഎം നേതൃത്വത്തെ അബ്ദുറഹ്മാൻ അറിയിച്ചിരുന്നു. തുടർന്നാണ് തിരൂരിൽ സ്ഥാനാർത്ഥിയാകാത്തത് കൊണ്ട് അബ്ദുറഹ്മാനെ അവിടെ മത്സരിപ്പിക്കാൻ സിപിഐഎം തീരുമാനിച്ചത്. ജില്ലയിൽ ചർച്ച ചെയ്ത് തീരുമാനിക്കാൻ നിർദ്ദേശം നൽകിയതായി എം.വി.ഗോവിന്ദൻ അറിയിച്ചു.




Sharing is Caring