താനും ദിലീപും നിരപരാധികളെന്ന് നാദിര്‍ഷാ; ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി


നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. ആലുവ പൊലിസ് ക്ലബില്‍ വെച്ച് നാലര മണിക്കൂറാണ് പൊലിസ് നാദിര്‍ഷായെ ചോദ്യം ചെയ്തത്.


നടിയെ ആക്രമിച്ച കേസില്‍ താനും ദിലീപും നിരപരാധികളാണെന്ന് സംവിധായകന്‍ നാദിര്‍ഷാ അന്വേഷണ സംഘത്തോട് പറഞ്ഞു. ഇക്കാര്യം കോടതിയില്‍ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുമായി നേരിട്ട് പരിചയമില്ലെന്നും നാദിര്‍ഷാ അന്വേഷണ സംഘത്തോട് പറഞ്ഞു.


ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുര്‍ന്നായിരുന്നു നാദിര്‍ഷ ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരായത്. ഇന്ന് ഹാജരാവണമെന്ന് നാദിര്‍ഷയ്ക്ക് അന്വേഷണ സംഘം നോട്ടിസ് നല്‍കിയിരുന്നു. വെള്ളിയാഴ്ച ഹാജരായിരുന്നെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ മാറ്റിവെക്കുകയായിരുന്നു.



Sharing is Caring