താജ്മഹലിനെതിരെ മോശം പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ സംഗീത് സോമിനെതിരെ രമേശ് ചെന്നിത്തല. താജ്മഹലിനെ താറടിച്ചു പ്രസ്താവനയിറക്കിയ സംഗീത് സോമിന്റെ നടപടി വിവരക്കേടെന്നാണ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ലോകം വിസ്മയത്തോടെ നോക്കിനില്‍ക്കുന്ന താജ്മഹലിനെ താറടിച്ചു പ്രസ്താവനയിറക്കിയ ബിജെപി യുപി എം എല്‍ എ യുടെ നടപടി വിവരക്കേട് എന്ന ഒറ്റവാക്കില്‍ മാത്രമേ വിശേഷിപ്പിക്കാന്‍ കഴിയൂ.
ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചു ഒട്ടും ബോധമില്ലിന്നാണ് സംഗീത് സോം എം എല്‍ എ യുടെ അഭിപ്രായം വ്യക്തമാക്കുന്നത്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റ് ആറുമാസത്തിനുള്ളില്‍ ടൂറിസം ഭൂപടത്തില്‍ നിന്നും താജ്മഹലിനെ ഒഴിവാക്കി ചരിത്രം മാറ്റിയെഴുതാനാണ് ബിജെപി ശ്രമിക്കുന്നത്.

ഇന്ത്യയുടെ ചരിത്രസ്മാരകത്തെ അവഗണിക്കുന്ന ബിജെപിക്കാര്‍ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തെ തന്നെയാണ്. വര്‍ഗീയതയുടെ തിമിരം ബാധിച്ചവര്‍ ലോകാത്ഭുതത്തിന് നേരേ തിരിയുന്നത് രാജ്യത്തിനാകെ നാണക്കേട് വിളിച്ചുവരുത്തുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.













