തലശേരി സഹകരണാശുപത്രിക്ക് മുന്പില് നടന്ന ഇരട്ടക്കൊലകൊലപാതക കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തലശേരി ജില്ലാ കോടതി ഇന്ന് പരിഗണിക്കും.
ലഹരിമാഫിയ സംഘത്തെ ചോദ്യം ചെയ്തതിന് കൊല്ലപ്പെട്ട നെട്ടൂര്‍ ഇല്ലിക്കുന്നിലെ കെ. ഖാലിദ്, സഹോദരി ഭര്‍ത്താവ് പൂവനാഴി ഷമീര്‍ എന്നിവരെ കുത്തിക്കൊലപ്പെടുത്തിയ കേസിലുള്ള മൂന്ന് പ്രതികള്‍ നല്കിയ ജാമ്യഹരജിയാണ് ജില്ലാകോടതി ഇന്ന് പരിഗണിക്കുക.

അഞ്ചു മുതല്‍ ഏഴുവരെ പ്രതികളായ പിണറായി പടന്നക്കടയില് വാഴയില്‍ ഹൗസില്‍ സുജിത്ത്കുമാര്‍, വടക്കുമ്ബാട് പാറക്കെട്ടിലെ തേരേക്കാട്ടില്‍ അരുണ്‍കുമാര്‍, പിണറായി പുതുക്കുടി ഹൗസില്‍ കെ.സന്ദീപ് എന്നിവരുടെ ജാമ്യഹരജിയാണ് തലശേരി സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കുക.
കഴിഞ്ഞ നവംബര്‍ 23-നാണ് പ്രതികള്തലശേരി സഹകരണാശുപത്രിക്കു മുന്‍വശം വെച്ചു ഖാലിദിനെയും ഷമീറിനെയും വാക്തര്‍ക്കത്തിനിടെ കത്തിക്കൊണ്ടു കുത്തിക്കൊന്നത്.












