ലഹരിവിരുദ്ധ ക്യാംപെയിനിടെ ബാറില്‍ കയറി മദ്യപിച്ച ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ നടപടി.
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഭിജിത്തിനെയും നേമം ഏരിയാ പ്രസിഡന്റ് ആഷികിനെയും നേമം ഡിവൈഎഫ്‌ഐ ഏരിയാ കമ്മിറ്റിയാണ് അന്വേഷണ വിധേയമായി പുറത്താക്കിയത്.

ആംബുലന്‍സ് ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണത്തില്‍ ഏരിയാ സെകട്ടറി മണിക്കുട്ടനും മറ്റൊരു ജില്ലാ കമ്മിറ്റിയംഗം നിതിന്‍ രാജിനുമെതിരെ അന്വേഷണം നടത്താനും ഡിവൈഎഫ്‌ഐ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന തിരുവനന്തപുരം ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്.












