തരൂര്‍ ഇന്ന് സത്യപ്രതിജ്ഞചെയ്യും; തമിഴ്‌നാട്, യു.പി എം.പിമാരുടെതും ഇന്ന്


ന്യൂഡല്‍ഹി: വിദേശ സന്ദര്‍ശനത്തിലായിരുന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ഡോ. ശശി തരൂര്‍ ഇന്ന് സത്യപ്രതിജ്ഞചെയ്യും. ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മല്‍സരം കാണാനായി ഇംഗ്ലണ്ടിലെത്തിയ അദ്ദേഹം തിരിച്ചെത്തിയത് ഇന്നാണ് . ചൊവ്വാഴ്ചയേ സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയൂവെന്ന് അദ്ദേഹം നേരത്തെ തന്നെ ലോക്‌സഭാ സെക്രട്ടറിയെ അറിയിച്ചിരുന്നു. കേരളത്തില്‍ നിന്നുമുള്ള മറ്റ് എം.പിമാരെല്ലാം ഇന്നലെ തന്നെ സത്യപ്രതിജ്ഞ ചെയ്തു. മാവേലിക്കരയില്‍ നിന്നുള്ള എം.പി കൊടിക്കുന്നില്‍ സുരേഷ് ആണ് കേരളത്തില്‍ നിന്ന് ആദ്യം സത്യപ്രതിജ്ഞചെയ്തത്. പിന്നീട് സംസ്ഥാനങ്ങളുടെ അക്ഷരമാലാ ക്രമത്തില്‍ അതതു സംസ്ഥാനങ്ങളില്‍ നിന്നുള്ള എം.പിമാര്‍ ചെയ്തു. തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ എം.പിമാര്‍ ഇന്ന് സത്യപ്രതിജ്ഞചെയ്യും.




Sharing is Caring