തമ്മില്‍ സാമ്യമില്ല:അരവിന്ദ് കേജരിവാളാണ് തന്‍റെ രാഷ്ട്രീയ പ്രവേശനത്തിന് പ്രചോദനമായതെന്ന് കമല്‍ഹാസന്‍


ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് തന്‍റെ രാഷ്ട്രീയ പ്രവേശനത്തിന് പ്രചോദനമായതെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍. പലകാര്യത്തിലും ഞങ്ങള്‍ തമ്മില്‍ സമാനതയുള്ളവരല്ല. എന്നാല്‍ രാഷ്ട്രീയത്തില്‍ എത്തുന്നതിന് കേജരിവാളാണ് കാരണക്കാരനായതെന്നും കമല്‍ഹാസന്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


തമിഴ്നാടിന്‍റെ ഇപ്പോഴത്തെ മോശം അവസ്ഥയാണ് താന്‍ രാഷ്ട്രീയത്തിലേക്ക് വരാന്‍ കാരണമായ മറ്റൊരു കാര്യം. കുട്ടിക്കാലം മുതല്‍ തമിഴ്നാടിന് മാറ്റം വേണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍ ഇപ്പോഴും ഒരു മാറ്റവും തമിഴ്നാടിന് വന്നിട്ടില്ല. വളരെ നേരത്തേ രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടിയിരുന്നു എന്ന കുറ്റബോധം മാത്രമാണ് തനിക്ക് ഇപ്പോള്‍ ഉള്ളതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.




Sharing is Caring