വിവാഹ വിരുന്നിനിടെ പാത്രത്തെചൊല്ലി കൂട്ടത്തല്ല്: 20കാരന്‍ കൊല്ലപ്പെട്ടു


ലക്‌നൗ: വിവാഹ വിരുന്നിനിടെ ഭക്ഷണം വിളമ്ബാനുള്ള പാത്രം തീര്‍ന്നു പോയതിനെത്തുടര്‍ന്നു തുടങ്ങിയ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ വിക്രംപുരയിലായിരുന്നു സംഭവം. ബുഫെയ്ക്കിടെ പാത്രം തീര്‍ന്നു പോവുകയായിരുന്നു. ഇതോടെ അതിഥികളില്‍ ചിലര്‍ പ്രകോപിതരായി. തുടര്‍ന്ന് അതിഥികളും സംഘാടകരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും കയ്യേറ്റത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടെ അതിഥികളിലൊരാളായ വിശാല്‍(20) എന്ന യുവാവിന് പരിക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി വിശാല്‍ മരിച്ചു. പരിക്കേറ്റ നാലു പേര്‍ ചികിത്സയിലാണ്.




Sharing is Caring