തമിഴ്‌നാട്ടില്‍ ബസപകടത്തില്‍ 11 മരണം; മരിച്ചവരില്‍ എട്ടുപേര്‍ മലയാളികള്‍


തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ 8 മലയാളികളടക്കം 10 പേര്‍ മരിച്ചു.നാഗര്‍കോവില്‍-തിരുനല്‍വേലി ദേശീയപാതയില്‍ വള്ളിയൂരിന് സമീപം പ്ലാക്കോട്ടപ്പാറയി പുലര്‍ച്ചെ അഞ്ചരയോടെയാണ് നിയന്ത്രണം വിട്ട ബസ് ഡിവൈഡറിലിടിച്ച് മറിഞ്ഞത്. ഏഴുപേര്‍ തല്‍ക്ഷണം മരിച്ചു. മൂന്നു പേര്‍ തിരുനെല്‍വേലി ജില്ലാ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മരിച്ചവര്‍ തിരുവനന്തപുരം വലിയതുറ സ്വദേശികളാണ്. 24 പേര്‍ പരിക്കേറ്റ ചികില്‍സയിലാണ്. ഇതില്‍ പകുതി പേരുടെയും നില ഗുരുതരമാണ്. വേളാങ്കണിയിലേക്ക് പോയി മടങ്ങുന്ന യാത്രക്കാരാണ് മരിച്ച മലയാളികള്‍. തിരുവനന്തപുരത്തേക്ക് പ്രതിദിന സര്‍വ്വീസ് നടത്തുന്ന ലക്ഷ്വറി ബസ്സാണ് അപകടത്തില്‍പ്പെട്ടത്.




Sharing is Caring