തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു


ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇത് സംബന്ധിച്ച് അപ്പോളോ ആശുപത്രി വാര്‍ത്താ കുറിപ്പ് പുറത്തുവിട്ടിട്ടുണ്ട്. രാത്രി 11.30ഓടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജയലളിതയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ജയലളിതയുടെ മൃതദേഹം ഉടന്‍ തന്നെ ഔദ്യോഗിക വസതിയിലേക്ക് മാറ്റുമെന്നാണ് വിവരം.ജയലളിത ചികിത്സയില്‍ കഴിഞ്ഞ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നിന്നും ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനിലേക്കുള്ള വഴി പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാണ്. ഒരു വാഹന വ്യൂഹത്തിന് കടന്നു പോകാന്‍ കഴിയുന്ന സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ പൊലീസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. ആശുപത്രിക്കുള്ളില്‍ വാഹന വ്യൂഹം സജ്ജമായിട്ടുണ്ട്.




Sharing is Caring