പനീര്‍ശെല്‍‌വം മുഖ്യമന്ത്രിയായി അധികാരമേറ്റു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ഒ.പനീര്‍ശെല്‍‌വം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്‌ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. അദ്ദേഹത്തോടൊപ്പം പതിനഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണ വാര്‍ത്ത പുറത്ത് വന്ന് രണ്ടു മണിക്കൂറുകള്‍ക്കകമാണ് പനീര്‍ ശെല്‍‌വം തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഇത് മൂന്നാം തവണയാണ് പനീര്‍ശെല്‍‌വം തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുന്നത്. രാത്രി 12.20 ഓടെയാണ് ജയലളിതയുടെ മരണവാര്‍ത്ത അപ്പോളോ ആശുപത്രി അധികൃതര്‍ പുറത്തു വിടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *