തമിഴ്‌നാട്ടില്‍ 1000 വര്‍ഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയില്‍ നിന്നാണ് ആയിരം വര്‍ഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തിയത്.കടലൂര്‍ ശ്രീമുഷ്ണത്തിനടുത്തുള്ള ചോളധരം ഗ്രാമത്തില്‍ നിന്നാണ് ശിവലിംഗം കണ്ടെത്തിയത്.ഇവിടെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനിടയില്‍ മരം വെട്ടുകാരാണ് ഇത്തരത്തില്‍ ഒരു ശിവലിംഗം ആദ്യം കാണുന്നത്.
രണ്ട് വന്‍ വൃക്ഷങ്ങള്‍ക്കിടയില്‍ മണ്ണില്‍ ആഴത്തില്‍ പുതഞ്ഞ നിലയില്‍ ആയിരുന്നു ശിവലിംഗം കണ്ടെത്തിയത്.ശിവലിംഗം കണ്ടെത്തുമ്ബോള്‍ അവ മണ്ണില്‍ പതിഞ്ഞ നിലയിലും വൃക്ഷങ്ങളുടെ വേരുകള്‍ ശിവലിംഗത്തെ ചുറ്റിയ നിലയിലും ആയിരുന്നു. വിവരമറിഞ്ഞെത്തിയ അരന്‍ പണി ട്രസ്റ്റ് അംഗങ്ങള്‍ ശിവലിംഗം പൂര്‍ണ്ണ സുരക്ഷയോടെ മാറ്റാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു.

ഒരുപാട് നേരത്തെ പരിശ്രമം കൊണ്ട് ശിവലിംഗം മറ്റൊരിടത്തേയ്ക്ക് മാറ്റുകയായിരുന്നു. നിരവധി ആളുകളുള്ള ഈ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഈ ശിവലിംഗം തികച്ചും അത്ഭുതമായിരിക്കുകയാണ്. ഭൂമിക്ക് താഴെ മറഞ്ഞിരിക്കുന്ന ഈ നിധിയെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും ഇപ്പോള്‍ സാംസ്‌കാരികവും മതപരവുമായ പൈതൃകത്തിന്റെ ഒരു പ്രധാന ഭാഗമാണ് വെളിപ്പെട്ടതെന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്.
മാത്രമല്ല തങ്ങള്‍ ഇത് പ്രതിഷ്ഠിക്കുമെന്നും, സംരക്ഷിക്കാന്‍ തയ്യാറാണെന്നും നാട്ടുകാര്‍ അറിയിച്ചു. തമിഴ്നാട്ടിലുടനീളം പുരാതന ശിവലിംഗങ്ങളെ പുനരുജ്ജീവിപ്പിക്കാനും സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ളതാണ് അരണ്‍ പണി ട്രസ്റ്റ്.
ശിവലിംഗം കാണാനും, പൂജകള്‍ നടത്താനും അയല്‍ ഗ്രാമങ്ങളില്‍ നിന്ന് പോലും ആളുകള്‍ എത്താറുണ്ട്. രണ്ട് വര്‍ഷം മുമ്ബ് കുടകനാരു, അമരാവതി നദികളുടെ സംഗമസ്ഥാനത്തിനടുത്തുള്ള കൃഷിഭൂമിയില്‍ നിന്ന് 1000 വര്‍ഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തിയിരുന്നു.













