തമിഴ്നാടിന് വെള്ളം കൊടുക്കേണ്ടെന്ന് ഉന്നതാധികാര സമിതി


കാവേരി ജലതര്‍ക്കത്തില്‍ തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി. കര്‍ണ്ണാടകയിലെ ജലസംഭരണികളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ജലം തമിഴ്നാട്ടിലെ ജലസംഭരണികളില്‍ ഉണ്ടെന്നും തമിഴ്നാട്ടില്‍ കൂടുതല്‍ മഴയ്ക്കുള്ള സാധ്യത കാണുന്നുണ്ടെന്നും സമിതി വിലയിരുത്തി. ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് ഇന്നോ നാളെയോ സുപ്രീംകോടതിയിയ്ക്ക് സമര്‍പ്പിക്കും.
ഇതിനിടെ, കാവേരി മാനേജ്മെന്‍റ് ബോര്‍ഡ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ ഡി.എം.കെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിക്കുകയാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പ്രതിഷേധ റാലിയില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ പങ്കെടുത്തു.




Sharing is Caring