തിരുവനന്തപുരം: ഒക്ടോബറില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍. ഇത് ഭരണഘടനാപരമായ ബാധ്യതയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍ പറഞ്ഞു. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചു. നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി നിലവില്‍ വരും. സംവരണ മണ്ഡലങ്ങളിലും വാര്‍ഡുകളിലും മാറ്റമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.













